Died | 'മാഗി കഴിച്ച് നില വഷളായി', കൗമാരക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു; 6 പേർ ആശുപത്രിയിൽ
May 11, 2024, 20:35 IST
ലക്‌നൗ: (KVARTHA) മാഗി നൂഡിൽസ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കൾ ആരോപിച്ചു. അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
രാഹുൽ നഗർ സ്വദേശിനിയും ഡെറാഡൂണിൽ താമസക്കാരിയുമായ സീമ - സോനു ദമ്പതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്. മക്കളായ രോഹൻ, വിവേക്, മകൾ സന്ധ്യ എന്നിവരോടൊപ്പം സീമ വ്യാഴാഴ്ച രാഹുൽ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ രാത്രി മാഗി നൂഡിൽസ് കഴിച്ച് കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു.
എന്നാൽ അർധരാത്രിയോടെ സ്ഥിതി വഷളായി. എല്ലാവർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് വിവരം. എല്ലാവരെയും പുരൻപുരിലെ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഹൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്.

Keywords: News, News-Malayalam-News, National, 10-year-old dies after consuming Maggi in UP's Pilibhit, 6 others hospitalised.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.