പൂജ ചെയ്ത് രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്തു വയോധികയേയും മകളെയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 82 ലക്ഷം രൂപ; തട്ടിയെടുത്ത പണം കൊണ്ട് സ്വന്തമാക്കിയത് ആഡംബര വില്ലയും ഒരു ലക്ഷം രൂപയോളം വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ ഇനം വളര്‍ത്തു നായയും; 19കാരന്‍ അറസ്റ്റില്‍
Jun 28, 2020, 19:09 IST
കൊച്ചി: (www.kvartha.com 28.06.2020) പൂജ ചെയ്തു രോഗം മാറ്റാമെന്നു വാഗ്ദാനം ചെയ്തു വയോധികയേയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത 19കാര്‍ അറസ്റ്റില്‍. കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍ കുളം സ്വദേശി അലക്‌സ് (19) ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളെയും ഭീഷണിപ്പെടുത്തി വന്‍ തുക തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടു മാസം താമസിച്ചിരുന്ന കാലത്ത് അലക്‌സ് റൂം ബോയ് ആയി ജോലി ചെയ്തിരുന്നു. അങ്ങനെയായിരുന്നു പരിചയം.
പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് അറിഞ്ഞ പ്രതി അസുഖം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നു വിശ്വസിപ്പിച്ചു. പൂജാ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ആദ്യം ഒമ്പതു ലക്ഷം രൂപ വാങ്ങി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൂടി വാങ്ങി. പിന്നീട്, പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്കു വിളിച്ചുവരുത്തുകയും കൂടുതല്‍ പൂജാ കര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരി മരിക്കുമെന്നും കൂടുതല്‍ പണം വേണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും എടിഎം കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് കാര്‍ഡ് ഉപയോഗിച്ചു 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വില കൂടിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്നും പണത്തിനായി ഭീഷണി തുടര്‍ന്നപ്പോള്‍ പരാതിക്കാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി പൂങ്കുഴലിയെ സമീപിക്കുകയും ഇതുസംബന്ധിച്ച് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണു സെന്‍ട്രല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപഹരിച്ച പണം കൊണ്ട് അലക്‌സ് പാനായിക്കുളത്ത് ആഡംബര വില്ലയും ഒരു ലക്ഷം രൂപയോളം വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങിയിരുന്നു. കൂടാതെ ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ ഇനം വളര്‍ത്തു നായയെയും ഇയാള്‍ സ്വന്തമാക്കിയിരുന്നു.
അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, എസ് ടി അരുള്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ്, സീനിയര്‍ സിപിഒ അനീഷ്, അജിത്ത് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇഗ്നേഷ്യസ്, ഇസഹാക്ക്, ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.
Keywords: Youth arrested for money cheating case, Kochi, News, Local-News, Cheating, Arrested, Police, Threatened, ATM card, Kerala, Complaint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.