കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
Jun 19, 2019, 16:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 19.06.2019) കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കോന്നി താഴം പാലയ്ക്കല്‍ സ്വദേശി അഭിലാഷാണ് (38) അറസ്റ്റിലായത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അടുത്ത ബന്ധുവിനെയാണ് ഇയാള്‍ മന്ത്രവാദത്തിന്റെ പേരില്‍ കബളിപ്പിച്ചത്.
കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ് . ഇതുപോലെ മറ്റ് പലരേയും ഇയാള്‍ ജോലി വാഗ്ദാനം നല്കി കബളിപ്പിച്ചിട്ടുണ്ടെന്ന് പെരുനാട് എസ്.ഐ ടി.ബിജു പറഞ്ഞു.
സംഭവം ഇങ്ങനെ;
ബന്ധുവീട്ടിലെത്തിയ അഭിലാഷിനോട് കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. അയല്‍വാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങള്‍ക്ക് കാരണമെന്നും ഇതില്‍നിന്ന് മോചനമുണ്ടാവണമെങ്കില്‍ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നുമായിരുന്നു അഭിലാഷിന്റെ ഉപദേശം.
എന്നാല്‍ തങ്ങള്‍ക്ക് മന്ത്രവാദികളെ അറിയില്ലെന്ന് പറഞ്ഞതോടെ അതെല്ലാം ഞാന്‍ ശരിയാക്കിതരാം, പക്ഷേ നല്ല ചെലവ് വരുമെന്ന് പറയുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ സമ്മതിച്ചു. അടുത്ത ആഴ്ചയില്‍ മന്ത്രവാദിയുമായി എത്താമെന്ന് പറഞ്ഞ് അഭിലാഷ് ബാങ്കില്‍ കിടന്ന 1.65 ലക്ഷം രൂപയും വാങ്ങി സ്ഥലം വിട്ടു.
എന്നാല്‍ പണം നല്‍കി ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മന്ത്രവാദിയോ അഭിലാഷോ എത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും എടുക്കാതായതോടെയാണ് ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പെരുനാട് പോലീസില്‍ പരാതിനല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth arrested for cheating case, Kottayam, News, Local-News, Cheating, Police, Arrested, Phone call, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.