തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചനിലയില്‍; അയല്‍വാസിയും ബന്ധുവുമായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണം അതിര്‍ത്തി തര്‍ക്കം

 


മാനന്തവാടി: (www.kvartha.com 18.06.2019) തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ യുവതി വീടിനകത്തു വെട്ടേറ്റു മരിച്ചനിലയില്‍. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (35) ആണു മരിച്ചത്. തിങ്കളാഴ്ച രാവിലെ 10മണി കഴിഞ്ഞാണു സംഭവം.

പ്രഭാത ഭക്ഷണം കഴിക്കാന്‍ തൊഴിലുറപ്പ് ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കു പോയ സിനിയെ നേരം വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോഴാണു കഴുത്തില്‍ വെട്ടേറ്റ നിലയില്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടത്.

തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചനിലയില്‍; അയല്‍വാസിയും ബന്ധുവുമായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണം അതിര്‍ത്തി തര്‍ക്കം

ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസിയും ബന്ധുവുമായ നെടുമല ദേവസ്യ(50)യെ തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി തര്‍ക്കമാണു കൊലയ്ക്കു കാരണമെന്നു പറയുന്നു.

സിഐ പി.കെ.മണി, തലപ്പുഴ എസ്‌ഐ ജിമ്മി, തൊണ്ടര്‍നാട് എസ്‌ഐ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി. മക്കള്‍: അലന്‍, അലോണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman found dead inside her home, Dead, Murder, Arrested, Police, Food, Hospital, Treatment, Injured, Local-News, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia