Wild Elephant Attack | വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വീട് തകര്‍ത്ത് അകത്ത് കയറി ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

 



കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. പുലര്‍ചെ രണ്ടുമണിയോടെയായായിരുന്നു സംഭവം. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചതെന്നാണ് വിവരം. 

വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ആന തിരികെ കാട്ടിലേക്ക് തന്നെ പോയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Wild Elephant Attack | വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വീട് തകര്‍ത്ത് അകത്ത് കയറി ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു


അതേസമയം, വൈത്തിരി ടൗന്‍ അടക്കമുള്ള പ്രദേശത്ത് മുമ്പ് കാട്ടാനകള്‍ എത്താറുണ്ടായിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: News,Kerala,State,Wayanad,Elephant,Wild Elephants,Elephant attack,Local-News,Injured,Treatment,hospital,Mananthavadi Medical College Hospital, Wild Elephant attack in Wayanad; Injured man admitted to Mananthavadi Medical College Hospital


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia