Holiday | മഴയ്ക്ക് ശമനമില്ല; വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കി കലക്ടര്‍


കല്‍പ്പറ്റ: (KVARTHA) കനത്ത മഴയെ (Heavy Rain) തുടര്‍ന്ന് വയനാട് ജില്ലയിലെ (Wayanad District) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (Education Institutions) ശനിയാഴ്ചയും (Saturday) (ജൂലായ് 20) അവധി (Holiday) നല്‍കി ജില്ലാ കലക്ടര്‍ (District Collector) . ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ (Professional Colleges), അംഗന്‍വാടികള്‍ (Anganwadi) , ട്യൂഷന്‍ സെന്ററുകള്‍ (Tution Centre) ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ (എം ആര്‍ എസ്), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
മലബാര്‍ മേഖലയില്‍ മഴയ്ക്കും മഴക്കെടുതിക്കും നേരിയ ശമനമുണ്ട്. എന്നാല്‍ മേഖലയില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ ഓറന്‍ജ് ജാഗ്രത നിലവിലുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷടറുകള്‍ തുറന്നേക്കും.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ രാവിലെ മുതല്‍ മഴയ്ക്ക് ശമനമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. ജല നിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ പുതിയതായി മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.