Arrested | ഭിന്നശേഷിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനെ വിലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍
Mar 27, 2023, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ഭിന്നശേഷിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. തൃശൂര്‍ കുറ്റിച്ചിറ വിലേജ് ഓഫീസിലെ സ്‌പെഷല്‍ വിലേജ് ഓഫിസര്‍ വര്‍ഗീസിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വിജിലന്‍സ് പിടികൂടിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിന് വര്‍ഗീസ് മാന്ദാമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ രാജു എന്ന വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കുറ്റിച്ചിറ വിലേജ് ഓഫീസ് പരിധിയില്‍പെട്ട വസ്തു ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിനായി ആധാരത്തിന്റെ പോക്ക് വരവ് ചെയ്യുന്നതിനും നികുതി അടക്കുന്നതിനും ഭാര്യയുടെ പേരില്‍ ആര്‍ ഒ ആര്‍ സര്‍ടിഫികറ്റ് ലഭിക്കുന്നതിന് കുറ്റിച്ചിറ വിലേജ് ഓഫീസില്‍ അപേക്ഷ സമര്‍പിച്ചിരുന്നു. ഇത് നല്‍കുന്നതിന് സ്‌പെഷ്യല്‍ വിലേജ് ഓഫീസറായ വര്‍ഗീസ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
കഴിഞ്ഞ മാസവും മറ്റൊരു ആര്‍ ഒ ആര്‍ സര്‍ടിഫികറ്റ് നല്‍കുന്നതിനായി പരാതിക്കാരനില്‍ നിന്നും വര്‍ഗീസ് 500 രൂപ കൈപ്പറ്റിയിരുന്നുവെന്നും ഇപ്രാവശ്യവും പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഓഫീസിലെത്തിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിവരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ജിം പോളിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം രാവിലെ 10.30 ഓടെ കുറ്റിച്ചിറ വിലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന താല്ക്കാലിക കെട്ടിടത്തിന് സമീപത്തെ ശുചിമുറിക്കടുത്തുവെച്ച് പരാതിക്കാരനില്‍ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ വര്‍ഗീസിനെ കയ്യോടെ പിടികൂടുകയായിരുന്നു.
Keywords: News, Kerala, State, Thrissur, Bribe Scam, Officer, Government-employees, Vigilance, Local-News, Arrested, Village officer caught by vigilance while accepting bribe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.