Arrested | വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹാന്‍സ് വിതരണം ചെയ്തുവെന്ന കേസ്; പച്ചക്കറി വ്യാപാരി അറസ്റ്റില്‍
Feb 22, 2023, 12:29 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹാന്‍സ് വിതരണം ചെയ്തുവെന്ന കേസില്‍ പച്ചക്കറി വ്യാപാരി അറസ്റ്റില്‍. 32 കാരനായ അയ്യൂബ് എന്നയാളാണ് എട്ട് പാകറ്റ് ഹാന്‍സ് സഹിതം പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാള്‍ ഹാന്‍സ് വിതരണം ചെയ്ത വിദ്യാര്‍ഥികള്‍ വഴിയാണ് ഇയാളെ പിടികൂടിയതെന്നും പ്രധാനമായും സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹാന്‍സ് വിതരണം ചെയ്യുന്നയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് എസ് ഐ യദുകൃഷ്ണന്, സി ഐ ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മുമ്പൊരിക്കല്‍ ഇയാള്‍ എക്സൈസ് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Kannur,Local-News,Arrested,police-station,Arrest,Police, Vegetable trader who distributes Hans to students arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

