POCSO | 16 കാരനെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ പീഡനക്കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് 7 വര്‍ഷം കഠിന തടവ്

 



തിരുവനന്തപുരം: (www.kvartha.com) 16 കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്. ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണെ (34)യാണ് പോക്‌സോ പീഡനക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തി തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറെ പോക്‌സോ കേസില്‍ ശിക്ഷിക്കുന്നത്. 

തമ്പാനൂര്‍ പൊലീസ് പറയുന്നത്: 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക് കംഫര്‍ട് സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കൊപ്പം പോകാന്‍ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം.

പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. പിന്നീട് പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. കുട്ടി പോകാന്‍ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. തുടര്‍ന്ന് പ്രതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക് ചെയ്തു. 

എന്നാല്‍ ഫേസ്ബുക് മെസഞ്ചറിലൂടെ പ്രതി വീണ്ടും മെസേജുകള്‍ അയച്ചു. എന്നാല്‍ കുട്ടിയുടെ ഫേസ്ബുക് അമ്മയുടെ ഫോണില്‍ ടാഗ് ചെയ്തിരുന്നു. മെസേജുകള്‍ കണ്ട അമ്മയ്ക്ക് സംശയം തോന്നി പ്രതിക്ക് മറുപടി അയച്ചു. അപ്പോഴാണ് പീഡനത്തിന്റെ വിവരം അമ്മ അറിയുന്നത്.

POCSO | 16 കാരനെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ പീഡനക്കേസില്‍ ട്രാന്‍സ്‌ജെന്‍ഡറിന് 7 വര്‍ഷം കഠിന തടവ്


തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ സംഭവം വ്യക്തമായി. പിന്നാലെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദേശപ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂരേക്ക് വരുത്തി.  സംഭവസമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി ട്രാന്‍സ് വുമണായി മാറി. സംഭവ സമയത്തും ട്രാന്‍സ് ജെന്‍ഡറായിരുന്നെന്നും ശെഫിന്‍ എന്ന് പേരായിരുന്നുവെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊടന്‍സി പരിശോധന പൊലീസ് നടത്തിയിരുന്നു. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഭിഭാഷകരായ എം മുബീന, ആര്‍ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. തമ്പാനൂര്‍ എസ് ഐയായിരുന്ന എസ് പി പ്രകാശാണ് കേസ് അന്വേഷിച്ചത്.

Keywords:  News,Kerala,State,Thiruvananthapuram,POCSO,Case,Complaint,Social-Media,Punishment,Police,Local-News,Child Abuse, Trivandrum: POCSO case against trans woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia