Accident | തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടിപര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു; ഡ്രൈവര്‍ക്ക് പരിക്ക്

 



തിരുവനന്തപുരം:  (www.kvartha.com) നിയന്ത്രണം വിട്ട ടിപര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്ത് അപകടം. ചിറയിന്‍കീഴ് മുട്ടപ്പലത്താണ് സംഭവം. അപകടത്തില്‍ ടിപറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. 

Accident | തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടിപര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു; ഡ്രൈവര്‍ക്ക് പരിക്ക്


മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ന്നത്. ടിപര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. വാഹനാപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള റോഡ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

Keywords:  News, Kerala, State, Thiruvananthapuram, Accident, Local-News, Home, House, Road, Injured, hospital, Tipper Smashed Wall and Gate of a House 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia