SWISS-TOWER 24/07/2023

Accidental Death | അമ്മയുടെ മരണാനന്തരച്ചടങ്ങിന് യുഎസില്‍ നിന്നെത്തിയ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

 


ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) അമ്മയുടെ മരണാനന്തരച്ചടങ്ങിന് യുഎസില്‍ നിന്നെത്തിയ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ന്യൂയോര്‍കില്‍ ജോലി ചെയ്യുന്ന ആര്‍ത്താറ്റ് പനയ്ക്കല്‍ പരേതരായ വില്‍സന്റെയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സനാണ് (42) അപകടത്തില്‍ മരിച്ചത്.
Aster mims 04/11/2022

പുലര്‍ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം നടന്നത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ വഴിയിരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടര്‍ന്ന് സംസ്‌കാരത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. വ്യാഴാഴ്ച രാത്രി സജിത്തിന് ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു. തുടര്‍ന്ന് എഴുന്നേറ്റ് ഗുരുവായൂര്‍ ഭാഗത്തേക്ക് ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു ദുരന്തം. 

ന്യൂയോര്‍കിലെ ആശുപത്രിയില്‍ സോഷ്യല്‍ വര്‍കറാണ് സജിത്ത്. ഭാര്യ: ഷൈന്‍. മക്കള്‍: എമ, എമിലി, എയ്ഞ്ചല്‍, ഏബല്‍.

Accidental Death | അമ്മയുടെ മരണാനന്തരച്ചടങ്ങിന് യുഎസില്‍ നിന്നെത്തിയ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Funeral, Death, Accident, Accidental Death, Road Accident, Youth, Mother, Accident-News, Thrissur-News, Thrissur: Son who came to attend mother's funeral died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia