Police | കുട്ടികൾ കൈവിട്ടു പോകുമെന്ന ആശങ്ക വേണ്ട; തൃശൂർ പൂരം മികവോടെ ആസ്വദിക്കാം; 'ശ്രദ്ധ' യുമായി തൃശൂർ പൊലീസ്

 


തൃശൂർ: (www.kvartha.com) രക്ഷിതാക്കൾക്കൊപ്പം തൃശൂർ പൂരം കാണാൻ വരുന്ന കുട്ടികൾ കൂട്ടം തെറ്റി മുതിർന്നവരുടെ കൈവിട്ടുപോകുമെന്ന പേടിവേണ്ട. 'ശ്രദ്ധ' എന്നപേരിൽ പദ്ധതി നടപ്പിലാക്കുകയാണ് തൃശൂർ സിറ്റി പൊലീസ്. സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ ആശയമാണ് ഇതിനുപിറകിൽ. പദ്ധതി അനുസരിച്ച്, തൃശൂർ പൂരം കാണുവാൻ രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ കുട്ടികളുടെ വലതുകൈത്തണ്ടയിൽ പൊലീസുദ്യോഗസ്ഥർ ഒരു ടാഗ് കെട്ടിക്കൊടുക്കും.

Police | കുട്ടികൾ കൈവിട്ടു പോകുമെന്ന ആശങ്ക വേണ്ട; തൃശൂർ പൂരം മികവോടെ ആസ്വദിക്കാം; 'ശ്രദ്ധ' യുമായി തൃശൂർ പൊലീസ്

ഈ ടാഗിൽ കുട്ടിയുടെ രക്ഷിതാവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ എഴുതാനുള്ള സ്ഥലത്ത് രക്ഷിതാവിന് വിവരങ്ങൾ എഴുതാം. ഏതെങ്കിലും കാരണവശാൽ തിക്കിലും തിരക്കിലും പെട്ട് കുട്ടി വഴിതെറ്റി പോകുകയോ, കാണാതാവുകയോ ചെയ്താൽ കുട്ടിയെ കണ്ടെത്തുന്ന പൊതുജനങ്ങൾക്കോ, പൊലീസുദ്യോഗസ്ഥർക്കോ കൈത്തണ്ടയിലുള്ള ടാഗിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ നോക്കി കുട്ടിയുടെ രക്ഷിതാവിനെ വിവരമറിയിക്കാവുന്നതാണ്.

ടാഗിൽ കേരള പൊലീസ് ചിഹ്നം ഉണ്ടാകും. വിയർപ്പിൽ നനയാത്തതും എളുപ്പത്തിൽ കീറിപ്പോകാത്തതുമായ പ്രത്യേക തരം കടലാസ് ഉപയോഗിച്ചാണ് ടാഗ് നിർമിച്ചിട്ടുള്ളത്. പൂരം ദിവസം രാവിലെ മുതൽ തൃശൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ഡ്യൂടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ ഇത് വിതരണം ചെയ്യും. ബന്ധപ്പെടാവുന്ന നമ്പറുകൾ: തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193, തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2424192.

Keywords: News, Kerala, Thrissur, Thrissur-Pooram, Religion, Police, Parents, Children, Police Station,   Thrissur Pooram: City Police implementing project called 'Shraddha'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia