Attack | കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതായി പരാതി
Jun 20, 2022, 16:26 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതായി പരാതി. പെരുമ്പിലാവ് പാതാക്കരയില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ അഹ് മദിനാണ്
പരിക്കേറ്റതായി പരാതിയുള്ളത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് കഞ്ചാവ് വില്‍പ്പന സംഘം വ്യാപകമായി പ്രവര്‍ത്തിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയതെന്ന് പറയുന്നു. എന്നാല്‍ സംഘം ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

