Arrested | തൃശ്ശൂരില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി 2 യുവാക്കള്‍ പൊലീസിന്റെ പിടിയില്‍
Oct 27, 2022, 11:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അഞ്ചര ഗ്രാം മയക്കുമരുന്നാണ് ജോയല്‍, സ്വാലിഹ് എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്. രാത്രി കൈപ്പമംഗലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും ഇവരുടെ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കയ്പമംഗലത്ത് പിടിയിലായ പ്രതികളുമായി ബന്ധപ്പെട്ടവരുടെ പട്ടികയില്‍ വിദ്യാര്‍ഥികളുമായുള്ള ലഹരി ഇടപാടുമുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്. 15.2 ഗ്രാം എംഡിഎംഎയുമായി വിഷ്ണു, ജിനേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിലാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ച് നല്‍കുന്നുണ്ടെന്ന് തെളിഞ്ഞതെന്നാണ് വിവരം.
അടുത്ത കേസുകളുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ലഹരിമരുന്ന് ഇടപാടുകാര്‍ക്കായി വ്യാപക അന്വേഷണം നടത്തുകയാണ് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.