Bus Accident | തൃശൂരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്
Nov 25, 2022, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് കൊണ്ടാഴിയില്‍ അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്.

എതിരെ വന്ന സ്‌കൂള്‍ ബസിന് വഴി കൊടുക്കുന്നതിനിടയില്‍ ബസ് പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഇടുങ്ങിയ വഴിയായിരുന്നതിനാല്‍ ഡ്രൈവര്‍ റോഡിന്റെ വിതീ കണക്ക് കൂട്ടിയതില്‍ പാളിച്ച പറ്റിയതാകാം മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Keywords: News,Kerala,State,Accident,Injured,Passengers,Local-News,School Bus,bus,hospital, Thrissur: Passengers injured in bus accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.