Man Died | ചില്ല് വാതില്‍ കണ്ടില്ല; കടയില്‍ സാധനം വാങ്ങാനെത്തിയ വയോധികന് തലയിടിച്ചുവീണ് ദാരുണാന്ത്യം

 


ADVERTISEMENT


തൃശൂര്‍: (www.kvartha.com) കടയിലെ ചില്ല് വാതിലില്‍ തലയിടിച്ചുവീണ്
വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് ദാരുണ സംഭവം നടന്നത്. മണത്തല സ്വദേശി ടി വി ഉസ്മാന്‍ (84 ) ആണ് മരിച്ചത്. 

ഡ്രൈ ഫ്രൂട്‌സ് വില്‍ക്കുന്ന കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു ഉസ്മാന്‍. കടയുടെ ചില്ല് വാതില്‍ പെട്ടെന്ന് ഉസ്മാന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് വിവരം. ഉടന്‍തന്നെ അകത്തേക്ക് കടക്കവെ തല ചില്ല് വാതിലില്‍ ഇടിച്ച് മലര്‍ന്നടിച്ച് വീഴുകയായിരുന്നു. 
Aster_MIMS

Man Died | ചില്ല് വാതില്‍ കണ്ടില്ല; കടയില്‍ സാധനം വാങ്ങാനെത്തിയ വയോധികന് തലയിടിച്ചുവീണ് ദാരുണാന്ത്യം


വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവികസേനയിലെ റിടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  News,Kerala,State,Thrissur,Accident,Death,Dead Body,Local-News, Thrissur: Old age man died after falling when hit to the glass door 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia