Accident | നിയന്ത്രണം വിട്ട ചരക്ക് ലോറി മുന്നിലുള്ള 7 വാഹനങ്ങളിലിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

 



തൃശൂര്‍: (www.kvartha.com) ദേശീയപാതയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറിയിടിച്ച് വന്‍ അപകടം. ചരക്ക് ലോറി കെഎസ്ആര്‍ടിസി ലോഫ്ലോര്‍ ബസ് ഉള്‍പെടെ ഏഴ് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു.  ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് സംഭവം. 

പുലര്‍ചെ ഒരുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറിയുടെ ബ്രേയ്ക് നഷ്ടപ്പെട്ട് സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലും ആറ് കാറുകളിലുമാണ് ഇടിച്ചത്. 

Accident | നിയന്ത്രണം വിട്ട ചരക്ക് ലോറി മുന്നിലുള്ള 7 വാഹനങ്ങളിലിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരുക്ക്


ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാര്‍ പൂര്‍ണമായും തകര്‍ന്നു. ഈ കാറിലെ യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പുതുക്കാട് പൊലീസും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.

Keywords:  News,Kerala,State,Thrishure,Injured,Accident,Local-News, Vehicles,KSRTC,Traffic, Thrissur: Goods lorry lost control creates major accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia