Chain Snatched | പുരയിടം വൃത്തിയാക്കുന്നതിനിടെ വളപ്പിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയതായി പരാതി; അന്വേഷണം

 



തൃശ്ശൂര്‍: (www.kvartha.com) ആമ്പല്ലൂര്‍ ചെങ്ങാലൂരില്‍ വീട്ടുപറമ്പില്‍ നിന്ന സ്ത്രീയുടെ മാല യുവാവ് പൊട്ടിച്ചോടിയതായി പരാതി. ചെങ്ങാലൂര്‍ സ്വദേശി രാമചന്ദ്രന്റെ ഭാര്യ ഉമാദേവിയുടെ (56) മൂന്ന് പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Chain Snatched | പുരയിടം വൃത്തിയാക്കുന്നതിനിടെ വളപ്പിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയതായി പരാതി; അന്വേഷണം


രാവിലെ ആമ്പല്ലൂരിലുള്ള ആള്‍താമസമില്ലാത്ത വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പുരയിടം വൃത്തിയാക്കുന്നതിനിടെ വീട്ടുവളപ്പിലെത്തിയ യുവാവ് ഉമാ ദേവിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചുവെന്നും വീട്ടമ്മ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു.

Keywords:  News, Kerala, State, Thrissur, Robbery, Accused, Local-News, Complaint, Police, Thrissur: Chain snatching case reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia