Stray Dog | തൃശൂരില്‍ തെരുവുനായയുടെ ആക്രമണം; 8 പേരെ വീട്ടില്‍ കയറി കടിച്ചു; പേവിഷബാധയെന്ന് സംശയം
Mar 11, 2023, 11:06 IST
തൃശൂര്‍: (www.kvartha.com) പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ടുപേര്‍ക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരെയും നായ വീട്ടിലേക്ക് ഓടി കയറി ചെന്നാണ് കടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നായയ്ക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു.
Keywords: News, Kerala, State, Local-News, Stray-Dog, Dog, Animals, attack, Injured, hospital, Thrissur: 8 people were bitten by a stray dog
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.