Youth League | വിമാന ടികറ്റ് വര്‍ധനയ്ക്കെതിരെ 27 ന് കേന്ദ്ര സര്‍കാര്‍ ഓഫീസ് ഉപരോധിക്കാനൊരുങ്ങി യൂത് ലീഗ്; നിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തല്‍
Jun 24, 2023, 18:44 IST
തിരുവനന്തപുരം: (www.kvartha.com) വിമാന ടികറ്റ് വര്‍ധനയ്ക്കെതിരെ 27 ന് കേന്ദ്ര സര്‍കാര്‍ ഓഫീസ് ഉപരോധിക്കാനൊരുങ്ങി യൂത് ലീഗ്. നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്കാരുകള് നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തല്‍. മുസ്ലീം യൂത് ലീഗ് ജെനറല്‍ സെക്രടറി പി കെ ഫിറോസ് ഫേസ് ബുകിലൂടെയാണ് ഉപരോധം നടത്തുന്ന വിവരം അറിയിച്ചത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന് പ്രശംസിക്കുന്നുണ്ടെങ്കിലും രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് വിമാന കംപനികളുടെ കൊള്ള എന്ന് അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. ടികറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന് മൗനാനുവാദം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള സര്‍കാര്‍ പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാടിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന പ്രവാസികള്‍ക്കായി ആര് ശബ്ദിച്ചില്ലെങ്കിലും നമുക്ക് മൗനം പാലിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ഇതിനായി ജൂണ്‍ 27 ന് യൂത് ലീഗ് കേന്ദ്ര സര്‍കാര്‍ ഓഫീസ് ഉപരോധിക്കുകയാണെന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ പോസ്റ്റിലൂടെ ക്ഷണിക്കുകയും ചെയ്തു.
പോസറ്റിന്റെ പൂര്‍ണരൂപം:
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് വിമാന കമ്പനികളുടെ കൊള്ള.
ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല ഇതിന് മൗനാനുവാദം നല്‍കുകയുമാണ്. കേരള സര്‍ക്കാറാവട്ടെ പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ ഒന്നും ചെയ്യുന്നില്ല.
നാടിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന പ്രവാസികള്‍ക്കായി ആര് ശബ്ദിച്ചില്ലെങ്കിലും നമുക്ക് മൗനം പാലിക്കാനാവില്ല. ജൂണ്‍ 27 ന് യൂത്ത് ലീഗ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധിക്കുകയാണ്. ഏവരെയും ക്ഷണിക്കുന്നു.
പി കെ ഫിറോസ്
ജനറല്‍ സെക്രട്ടറി

Keywords: Youth league planning to blockade central government office on 27th against increase in air tickets, Thiruvananthapuram, News, FB Post, PK Firos, Youth League, Blockade Central Government Office, Ticket Increase, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.