Veena George | തിരുവനന്തപുരം മെഡികല്‍ കോളജിന്റെ സമഗ്ര വികസനം: കെ ജി എം സി ടി എ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജിന്റെ സമഗ്ര വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്കും അതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടും കേരള ഗവണ്‍മെന്റ് മെഡികല്‍ കോളജ് ടീചേഴ്സ് അസോസിയേഷന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു. മെഡികല്‍ കോളജിലെ 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് നന്ദി രേഖപ്പെടുത്തിയ ഫലകം കെ ജി എം സി ടി എ ഭാരവാഹികള്‍ മന്ത്രിക്ക് കൈമാറിയത്.

Veena George | തിരുവനന്തപുരം മെഡികല്‍ കോളജിന്റെ സമഗ്ര വികസനം: കെ ജി എം സി ടി എ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു

മെഡികല്‍ ഗവേഷണ രംഗത്തും അകാഡമിക രംഗത്തും ഒരു വലിയ കുതിച്ചുചാട്ടമാണ് ഇന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള സര്‍കാരിന്റെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും തുടര്‍ചയായ പിന്തുണ ഇതിന് ഈ മെഡികല്‍ കോളജിനെ സഹായിക്കുന്നു. ഇന്‍ഡ്യയിലെ ആദ്യത്തെ കോമ്പ്രി ഹെന്‍സിവ് സ്ട്രോക് സെന്ററും കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സംരംഭമായ ലിനാകും തീര്‍ചയായും ചികിത്സാരംഗത്ത് ഒരു വലിയ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കെ ജി എം സി ടി എ സംസ്ഥാന ജെനറല്‍ സെക്രടറി ഡോ. റോസ് നാരാ ബീഗം, തിരുവനന്തപുരം യൂനിറ്റ് പ്രസിഡന്റ് ഡോ. ആര്‍സി ശ്രീകുമാര്‍, മുന്‍ സംസ്ഥാന ജെനറല്‍ സെക്രടറി ഡോ. അരവിന്ദ് സിഎസ്, യൂനിറ്റ് ജോയിന്‍ സെക്രടറി ഡോ. മുഹമ്മദ് സനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഫലകം കൈമാറിയത്.

Keywords:  Comprehensive development of Thiruvananthapuram Medical College: KGMCTA Minister honored Veena George, Thiruvananthapuram, News, Inauguration, Health Minister, Health, Health and Fitness, Veena George, Teachers, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script