Found Dead | തിരുവനന്തപുരത്ത് പൂട്ടിയിട്ട വീടിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; വിവരം പുറത്തറിയുന്നത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോള്‍
Apr 21, 2023, 14:07 IST
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. കേരള -തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം അരുമന പുലിയൂര്‍ ശാല സ്വദേശി സലീന(47) ആണ് മരിച്ചത്. ബുധനാഴ്ച സലീനയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
മുറിക്കുള്ളില്‍ ചലനമറ്റുകിടന്ന സലീനയെ കണ്ടതോടെ നാട്ടുകാര്‍ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്.
പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നില്‍ അപേക്ഷകള്‍ എഴുതി നല്‍കുന്നതും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്നതുമാണ് സലീനയുടെ ജോലി. കോവിഡ് കാലത്ത് സര്‍കാര്‍ ഓഫീസുകള്‍ അടച്ചതോടെ സലീന ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ ഇരുവരും പിരിയുകയും തുടര്‍ന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കുറച്ചുകാലം മുമ്പാണ് ഇവരുടെ അമ്മ മരണപ്പെടുന്നത്. അമ്മയുടെ മരണശേഷം സലീനയ്ക്ക് അയല്‍വാസികളുമായി അധികം സമ്പര്‍ക്കമില്ല.
സലീനയുടെ മരണം ആത്മഹത്യയാണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അരുമന പൊലീസ് അറിയിച്ചു.
Keywords: News, Kerala-News, Kerala, Thiruvananthapuram-News, Thiruvananthapuram, Local News, Dead body, Found Dead, Police, Covid-19, Mother, House, Job, Thiruvananthapuram: Woman found dead in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.