Attacked | 'വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്പിച്ചു'
May 25, 2023, 14:08 IST
തിരുവനന്തപുരം: (www.kvartha.com) വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്പിച്ചു. അവസാന വര്‍ഷ അഗ്രികള്‍ചര്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സംഭവമുണ്ടായത്. ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് പൊള്ളലേറ്റത്. പൊള്ളലേല്‍പ്പിച്ചതും ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു ഹോസ്റ്റല്‍ മുറിയില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.
സംഭവം നടക്കുന്നത് 18-ാം തിയതിയാണ്. പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വിവരമറിഞ്ഞ് പിന്നീട് ബന്ധുക്കള്‍ കോളജിലെത്തി അധികൃതരോട് പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് ചുമതലപ്പെടുത്തി. സംഭവത്തെ കുറിച്ച് തിരുവല്ലം പൊലീസിനെ കോളജ് അധികൃതര്‍ ആണ് വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഗിങിന്റെ ഭാഗമായാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. പിന്നില്‍ മറ്റെന്തെങ്കിലും കാര്യമുണ്ടോ എന്നും അന്വേഷിക്കും.
തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചതാകാമെന്നാണ് വിദ്യാര്‍ഥികളും ഡീനും പറയുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീന്‍ ഡോ. റോയ് സ്റ്റീഫന്‍ പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീന്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കോളജ് അധികൃതര്‍ക്ക് നിര്‍ദേശവും നല്കി.
Keywords: Student attacked in Vellayani agricultural college hostel, Thiruvananthapuram, News, Attacked, Police, Probe, Compliant, Family, Students, Kerala.
സംഭവം നടക്കുന്നത് 18-ാം തിയതിയാണ്. പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വിവരമറിഞ്ഞ് പിന്നീട് ബന്ധുക്കള്‍ കോളജിലെത്തി അധികൃതരോട് പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് ചുമതലപ്പെടുത്തി. സംഭവത്തെ കുറിച്ച് തിരുവല്ലം പൊലീസിനെ കോളജ് അധികൃതര്‍ ആണ് വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഗിങിന്റെ ഭാഗമായാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. പിന്നില്‍ മറ്റെന്തെങ്കിലും കാര്യമുണ്ടോ എന്നും അന്വേഷിക്കും.
Keywords: Student attacked in Vellayani agricultural college hostel, Thiruvananthapuram, News, Attacked, Police, Probe, Compliant, Family, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.