Plus One Admission | പ്ലസ് വണ്‍ പ്രവേശനം: 81 താല്കാലിക ബാചുകള്‍ തുടരും; 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധന
May 24, 2023, 15:36 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഹയര്‍ സെകന്‍ഡറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് 2022-23 ല്‍ അനുവദിച്ച 81 താല്കാലിക ബാചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി.
2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാചുകളും 49 ഹ്യുമാനിറ്റിസ് ബാചുകളും എട്ട് കൊമേഴ്സ് ബാചുകളും തുടരും. താല്കാലികമായി അനുവദിച്ച രണ്ട് സയന്‍സ് ബാചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാചുകളും കണ്ണൂര്‍ കെകെ എന്‍ പരിയാരം സ്മാരക സ്കൂളില്‍ താല്കാലികമായി അനുവദിച്ച ഒരു കൊമേഴ്സ് ബാചും ഒരു ഹ്യൂമാനിറ്റീസ് ബാചും ഉള്‍പെടെയുള്ള 81 താല്കാലിക ബാചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ സര്‍കാര്‍ ഹയര്‍സെകന്‍ഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെകന്‍ഡറി സ്കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് വരുത്തും.
ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെകന്‍ഡറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍കാര്‍ എയ്ഡഡ് ഹയര്‍സെകന്‍ഡറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും.
പത്മ പുരസ്ക്കാരം: ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധനാ സമിതി
2024ലെ പത്മ പുരസ്ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും.
മന്ത്രി സജി ചെറിയാന് കണ്‍വീനറും ചീഫ് സെക്രടറി സെക്രടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ രാജന്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്, അഡ്വ. ആന്റണി രാജു, റോഷി അഗസ്റ്റിന്, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ അംഗങ്ങളാകും.
തസ്തിക
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളജുകളില്‍ 69 അധ്യാപക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക താല്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.
യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് ഭരണാനുമതി
തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് 8,08,70,000 രൂപയ്ക്ക് ഭരണാനുമതി നല്കി.
സര്‍കാര്‍ ഗാരന്റി
കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ യൂനിറ്റ് മിലുകളായ കോട്ടയം ടെക്സ്റ്റൈല്‍സിനും പ്രഭുറാം മിലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവര്‍ത്തനമൂലധന വായ്പയുടെ സര്‍കാര്‍ ഗാരന്റി കാലയളവ് വ്യവസ്ഥകള്‍ക്ക് വിധേയമായി 01-01-2023 മുതല്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടും.
നിയമനം
വനം വന്യജീവി വകുപ്പില്‍ സൂപര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാചറായി ജോലി നോക്കവെ കാട്ടാനയുടെ ആക്രമത്തില്‍ മരിച്ച ബി ബൊമ്മന്റെ മകനായ ബി ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാചര്‍ ( സ്പെഷ്യല്‍ റിക്രൂട്മെന്റ്) തസ്തികയില്‍ സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്കാന് തീരുമാനിച്ചു.
ശമ്പള പരിഷ്ക്കരണ ആനുകൂല്യം
കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മിലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതും പത്തും ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
ന്യൂഡെല്‍ഹിയിലെ സംസ്ഥാന സര്‍കാര്‍ പ്രതിനിധിക്ക് ഓണറേറിയം
ന്യൂഡെല്‍ഹിയിലെ സംസ്ഥാന സര്‍കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചു.
രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്കി.
Keywords: Plus One Admission: 81 provisional batches will continue; Marginal seat increase up to 30 percent, Thiruvananthapuram, News, Education, Cabinet, Agriculture, Appointment, Padma Award, Salary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.