Laptop | 'എ ഐ കാമറയുമായി ബന്ധപ്പെട്ട് ലാപ് ടോപ് വാങ്ങിയതിലും നടന്നത് വന്‍തോതിലുളള അഴിമതി'; കെ പി സി സി പ്രസിഡന്റിനെ രാഷ്ട്രീയമായും, നിയമപരമായും സംരക്ഷിക്കും; എം എസ് എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച നടപടി പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) എ ഐ കാമറയുമായി ബന്ധപ്പെട്ട് ലാപ് ടോപ് വാങ്ങിയതിലും വന്‍തോതിലുളള അഴിമതിയാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ കരാറില്‍ പറയുന്ന സ്‌പെസിഫികേഷന്‍ അനുസരിച്ചാണെങ്കില്‍ 57,000 രൂപയ്ക്ക് ഒരു ലാപ് ടോപ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അവര്‍ വാങ്ങിയിരിക്കുന്നത് 1,48,000 രൂപയ്ക്കാണ്. മൊത്തം 358 ലാപ് ടോപുകള്‍ ആണ് വാങ്ങിയിട്ടുളളത്. 358 ലാപ് ടോപ് വാങ്ങിയപ്പോള്‍ രണ്ടുകോടി രൂപയ്ക്ക് വാങ്ങിക്കാന്‍ കഴിയുമായിരുന്നു.

ഇപ്പോള്‍ ഏതാണ്ട് അഞ്ചുകോടി രൂപയിലധികം കൊടുത്താണ് ഇത് വാങ്ങിയിരിക്കുന്നത്. അപ്പോള്‍ മൂന്നിരട്ടി വിലയാണ് കൊടുത്തിരിക്കുന്നത് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 151 കോടിരൂപ ടെന്‍ഡര്‍ ചെയ്തു പരിപാലനം ഉള്‍പെടെ 232 കോടിയിലേക്ക് വന്നത് ഇതുകൊണ്ടാണ്. ലാപ് ടോപുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ചെന്നിത്തല പുറത്തുവിട്ടു. വന്‍തോതിലുളള അഴിമതിയാണ് നടന്നിരിക്കുന്നത്. മാര്‍കറ്റിലുളളതിനേക്കാള്‍ 300 ശതമാനം കൂടുതല്‍ തുകയ്ക്കാണ് ഇതു വാങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വന്‍തോതിലുളള തീവെട്ടിക്കൊളളയാണ് എ ഐ കാമറയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈകോടതി അതുകൊണ്ടാണ് ഈ കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനി ഈ വിവരം കൂടി ഞങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബന്ധപ്പെട്ടയാളുകള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല, അതുകൊണ്ടാണ് കോടതിയിലേക്ക് പോകേണ്ടിവന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രാഷ്ട്രീയമായും, നിയമപരമായും ഞങ്ങള്‍ സംരക്ഷിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ എന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മോണ്‍സണുമായി ബന്ധപ്പെട്ട ആദ്യത്തെ എഫ് ഐ ആറില്‍ അദ്ദേഹത്തിന്റെ പേര് പോലുമില്ല. പിന്നീട് രാഷ്ട്രീയ കാരണങ്ങളാലാണ് കെ സുധാകരനെ രണ്ടാം പ്രതിയായി കേസില്‍ ഉള്‍പെടുത്തിയത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കുന്നു. ഇതെല്ലാം രാഷ്ട്രീയമായി സര്‍കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. അതിനെ രാഷ്ട്രീയമായി തന്നെ ഞങ്ങള്‍ നേരിടും. പ്രതിപക്ഷത്ത് നിന്നുകൊണ്ട് സര്‍കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ആണെങ്കിലും പ്രതിപക്ഷം ആണെങ്കിലും അവരുടെയെല്ലാം വാ മൂടി കെട്ടാനുളള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടക്കില്ലാ എന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റിന്റെയും, പ്രതിപക്ഷ നേതാവിന്റെയും പേരില്‍ കേസെടുത്ത് ഞങ്ങളെയൊക്കെ നിശ്ശബ്ദരാക്കാം എന്നാണ് പിണറായി വിജയന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിപ്പോയി. സര്‍കാരിന്റെ അഴിമതികള്‍ വീണ്ടും പുറത്ത് കൊണ്ടുവരും. ഇനിയും ധാരാളം അഴിമതികള്‍ പുറത്ത് കൊണ്ടുവരാനുണ്ട്, അതെല്ലാം ഞങ്ങള്‍ പുറത്ത് കൊണ്ടുവരുക തന്നെ ചെയ്യും എന്നും ചെന്നിത്തല പറഞ്ഞു.

എത്ര കേസ് വേണമെങ്കിലും എടുക്കട്ടെ ആരാണ് ഇവിടെ ഭയപ്പെടാന്‍ പോകുന്നത്. കെപിസിസി പ്രസിഡന്റിനെ അനാവശ്യമായിട്ടാണ് ഓരോ കേസിലും കുടുക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് പാര്‍ടി ഒറ്റക്കെട്ടായി, യുഡിഎഫ് ഒറ്റക്കെട്ടായി കെപിസിസി പ്രസിഡന്റിനോടൊപ്പം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Laptop | 'എ ഐ കാമറയുമായി ബന്ധപ്പെട്ട് ലാപ് ടോപ് വാങ്ങിയതിലും നടന്നത് വന്‍തോതിലുളള അഴിമതി'; കെ പി സി സി പ്രസിഡന്റിനെ രാഷ്ട്രീയമായും, നിയമപരമായും സംരക്ഷിക്കും; എം എസ് എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച നടപടി പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പ്ലസ്ടുവിന് കൂടുതല്‍ ബാച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് സമരം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച നടപടി പൊലീസിന്റെ വിശ്വാസ്യത ചോദ്യ ചെയ്യുന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തൊരു നാണംകെട്ട ഏര്‍പ്പാടാണ് ഇതെന്ന് പറഞ്ഞ ചെന്നിത്തല കൊടും ക്രിമിനലുകളെ കയ്യാമം വെയ്ക്കാതെയാണ് കൊണ്ടുനടക്കുന്നതെന്നും ആരോപിച്ചു. വ്യാജന്‍മാരെ പൂവിട്ട് സ്വികരിക്കുന്ന പൊലീസ് ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരെ കയ്യാമം വെച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അറിയിച്ചു.

Keywords:  Massive scam also took place in purchase of laptop related to AI camera says Chennithala, Thiruvananthapuram, News, Politics, Corruption , Allegation, Ramesh Chennithala, Media, Police, Arrest, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia