Transfer Orders | ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിന്‍സിപല്‍ സെക്രടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു, വി വിഗ്‌നേശ്വരിയെ കോട്ടയം കലക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സര്‍കാര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിന്‍സിപല്‍ സെക്രടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്.

എ ഐ കാമറ വിവാദത്തില്‍ നടന്ന അന്വേഷണത്തില്‍ കെല്‍ട്രോണിന് ക്ലീന്‍ ചിറ്റ് നല്‍കി മുഹമ്മദ് ഹനീഷ് റിപോര്‍ട് നല്‍കിയിരുന്നു. പിന്നാലെ അതിവേഗം വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയുടെ അധിക ചുമതല നല്‍കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു.

Transfer Orders | ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിന്‍സിപല്‍ സെക്രടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു, വി വിഗ്‌നേശ്വരിയെ കോട്ടയം കലക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു

വി വിഗ്‌നേശ്വരിയെ കോട്ടയം കലക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു. എംജി രാജമാണിക്യത്തിന് നഗര വികസന വകുപ്പിന്റെ അധിക ചുമതലയും നല്‍കി. ആയുഷ് ഡിപാര്‍ട്‌മെന്റില്‍ സ്‌പെഷല്‍ സെക്രടറിയായിരുന്ന കേശവേന്ദ്ര കുമാര്‍ ഐ എ എസിനെ ഫിനാന്‍സ് ഡിപാര്‍ട്‌മെന്റില്‍ സ്‌പെഷല്‍ സെക്രടറിയായി നിയമിച്ചു.

സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ എക്സിക്യൂടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

Keywords:  Kerala IAS officers transfer orders, Thiruvananthapuram, News, Politics, AI Camera, Report, Controversy, Collector, Industrial Department, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia