Controversy | എ ഐ കാമറയ്ക്ക് ഒരെണ്ണത്തിന് 9.5 ലക്ഷം മാത്രം, എല്ലാ നടപടികളും സുതാര്യം, സര്‍കാര്‍ ഇതുവരെ ഒരു പൈസയും ചിലവഴിച്ചിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെല്‍ട്രോണ്‍
Apr 23, 2023, 17:25 IST
തിരുവനന്തപുരം: (www.kvartha.com) എ ഐ കാമറ പദ്ധതിയിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെല്‍ട്രോണ്‍. ഒരു കാമറയ്ക്ക് 35 ലക്ഷമെന്ന പ്രചരണം തെറ്റാണ്. ഒരെണ്ണത്തിന് 9.5 ലക്ഷം മാത്രമാണ് വില. പദ്ധതിയുടെ എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതല്‍ 235 കോടി തന്നെയായിരുന്നു. 74 കോടിരൂപയാണ് കാമറക്കായി ചിലവാക്കിയത്.
ബാക്കി സാങ്കേതിക സംവിധാനം, സര്‍വര്‍ റൂം, പലിശ ഇങ്ങനെയാണ്. ശ്രിറ്റ് എന്ന കംപനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. സര്‍കാര്‍ ഇതുവരെ ഒരു പൈസയും ചിലവഴിച്ചിട്ടില്ല. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും കെല്‍ട്രോണ്‍ എം ഡി നാരായണ മൂര്‍ത്തി പറഞ്ഞു.
235 കോടിയില്‍ നിന്നും ചര്‍ച ചെയ്ത ശേഷം അത് 232 കോടിയാക്കി. ഇതില്‍ 151 കോടിയാണ് ശ്രിറ്റ് എന്ന കംപനിക്ക് ഉപകരാര്‍ നല്‍കിയത്. ബാക്കി തുക കണ്‍ട്രോള്‍ നടത്താനും ചെലാന്‍ അയക്കാനും കെല്‍ട്രോണിന്റെ ചിലവിനുമായി വിനിയോഗിക്കേണ്ടതാണ്.
പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്നും അഴിമതിയെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളി. 232 കോടിക്ക് 726 കാമറകള്‍ സ്ഥാപിച്ച എഐ ട്രാഫിക് പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ബാക്കി സാങ്കേതിക സംവിധാനം, സര്‍വര്‍ റൂം, പലിശ ഇങ്ങനെയാണ്. ശ്രിറ്റ് എന്ന കംപനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. സര്‍കാര്‍ ഇതുവരെ ഒരു പൈസയും ചിലവഴിച്ചിട്ടില്ല. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും കെല്‍ട്രോണ്‍ എം ഡി നാരായണ മൂര്‍ത്തി പറഞ്ഞു.
പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്നും അഴിമതിയെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളി. 232 കോടിക്ക് 726 കാമറകള്‍ സ്ഥാപിച്ച എഐ ട്രാഫിക് പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Keywords: Keltron MD says AI camera project is transparent and costly, Thiruvananthapuram, News, Allegation, Controversy, Keltron MD, Congress Leader, Ramesh Chennithala, Fine, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.