SWISS-TOWER 24/07/2023

Obituary | മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ നിര്യാതനായി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ (50) നിര്യാതനായി. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പിതാവാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പേട്ട ആനയറ എന്‍ എസ് എസ് കരയോഗം റോഡിലുള്ള സിആര്‍എ 83 വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

Obituary | മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ നിര്യാതനായി

ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലും ഇന്‍ഡ്യന്‍ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി ആയും സേവനമനുഷ്ഠിച്ചിരുന്നു.

അമ്മ: പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവര്‍ത്തക, ഡെല്‍ഹി), മക്കള്‍: ആദിത് പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബംഗ്ലൂര്‍), ആരോഹി പിള്ള ( വിദ്യാര്‍ഥി, പൂനെ), സഹോദരങ്ങള്‍: ബൃന്ദ (ഫിനാന്‍സ് മാനേജര്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്), ബിജോയ് (സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍, സഊദി).

Keywords: Journalist Bipin Chandran passed away, Thiruvananthapuram, News, Journalist Bipin Chandran, Dead, Obituary, Hospital, Treatment, Dead Body, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia