Holiday | കനത്ത മഴ: കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളില്‍ പ്രൊഫഷനല്‍ കോളജ് ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

 
Heavy rain: Holiday announced for schools in 5 district, Thiruvananthapuram, News, Heavy rain, Holiday, Schools, Kerala News
Heavy rain: Holiday announced for schools in 5 district, Thiruvananthapuram, News, Heavy rain, Holiday, Schools, Kerala News


തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറന്‍ജ് ജാഗ്രത

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത
 

കോട്ടയം: (KVARTHA) കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളില്‍ പ്രൊഫഷനല്‍ കോളജ് ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല താലൂകുകളിലും അവധിയാണ്. 

 

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറന്‍ജ് ജാഗ്രതയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.


കൊല്ലം കുണ്ടറയില്‍ മരങ്ങള്‍ കടപുഴകി വീണ് ഒട്ടേറെ വീടുകള്‍ തകര്‍ന്നു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഓമശ്ശേരിയില്‍ കനത്ത മഴയില്‍ കിണര്‍ താഴ്ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. 

 

മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണ് നിലമ്പൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി, പെരിങ്ങല്‍കൂത്ത് ഡാമുകളാണ് തുറന്നത്. ജലനിരപ്പ് രണ്ടു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിപ്പുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia