Strict action | കിണറ്റില്‍ വീണ കരടി മുങ്ങിച്ചാകാനിടയായ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com) കിണറ്റില്‍ വീണ കരടി മുങ്ങിച്ചാകാനിടയായ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. കരടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും രണ്ടു ദിവസത്തിനകം വിശദ റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ചെ 12 മണിയോടെയാണ് കരടി വീണത്. വെള്ളത്തില്‍ വീണ് എട്ട് മണിക്കൂറോളം ജീവനുവേണ്ടി പിടഞ്ഞ കരടിയെ വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് മയക്കുവെടിവെച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താണുകിടന്ന കരടിയെ പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് കരക്കെടുത്തത്. അപ്പോഴേക്കും ചത്തിരുന്നു.

Strict action | കിണറ്റില്‍ വീണ കരടി മുങ്ങിച്ചാകാനിടയായ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് രക്ഷാ ദൗത്യം നടത്തിയതെന്നാണ് ഇതുസംബന്ധിച്ച ഡി എഫ് ഒയുടെ അടിയന്തര റിപോര്‍ട്. മയക്കുവെടിവെക്കുന്നതിനുള്ള നിരീക്ഷണത്തിലും പാളിച്ചയുണ്ടായതായി റിപോര്‍ടില്‍ വ്യക്തമാക്കുന്നു. മയക്കുവെടിയേറ്റ കരടി കിണറ്റില്‍ മുങ്ങിയതോടെ വെള്ളം വറ്റിക്കാന്‍ മോടറുകളുമായി ഓടിയെത്തിയത് പ്രദേശവാസികളായിരുന്നു.

മയക്കുവെടിയേറ്റ കരടി വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വനം വകുപ്പ് പരിഗണിച്ചില്ലന്ന് പ്രദേശവാസികള്‍ ആരോപിച്ചു. രക്ഷാ ദൗത്യത്തിന് അഗ്‌നി ശമന സേനയെ വിളിക്കുന്നതിലും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. കിണറ്റില്‍ വീണതിന്റെ പരുക്കുണ്ടെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയതുമൂലമാണ് ചത്തതെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു.

Keywords:  Bear Drowning in well: strict action would be taken if the officials were at fault Says Minister AK Saseendran, Thiruvananthapuram, News, Report, Minister, AK Saseendran, Fire Force, Allegation, Natives, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia