Arrested | ശമ്പളവും അവധിയും ചോദിച്ചതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതി; കടയുടമ അറസ്റ്റില്‍; വിഷയത്തില്‍ ഇടപെട്ട് മന്ത്രിയും; അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം
Mar 5, 2023, 11:59 IST
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ കടയുടമ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് സ്വദേശി അരുണാണ് (38) പിടിയിലായത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം നടന്നത്. വയനാട് സ്വദേശിയായ 20 കാരി നന്ദനയ്ക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മര്‍ദിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊലീസ് പറയുന്നത്: അരുണിന്റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന. ആക്രമണത്തില്‍ നന്ദനയുടെ തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. പെണ്‍കുട്ടിയെ അസഭ്യം പറയുകയും ചെയ്തു. പരാതിയില്‍ അരുണിന്റെ ഭാര്യ പ്രിന്‍സിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തക മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് പരിശോധിച്ച് തെളിവായി സ്വീകരിച്ചു. യുവതികള്‍ സിനിമയ്ക്ക് പോയതിനെയും അരുണ്‍ ചോദ്യം ചെയ്യുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. 1 2,000 രൂപ മാസ ശമ്പളത്തില്‍ പല ജില്ലകളിലുള്ള 20 ഓളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും 80,000 രൂപയോളം അരുണ്‍ നല്‍കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകളില്‍ വാഷിംഗ് സോപ്, ഡിഷ് വാഷ് ലിക്വിഡ്, സോപ് തുടങ്ങിയവ വില്‍ക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. വ്യാഴാഴ്ച ജീവനക്കാരിയുടെ പേഴ്‌സില്‍ നിന്ന് തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് യുവതികളെ അസഭ്യം പറഞ്ഞ അരുണ്‍ മര്‍ദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News,Kerala,State,Trending,attack,Local-News,Complaint,Salary,Labours,Police, Minister, Thiruvananthapuram: Youth arrested for attacking woman employee who demanded salary and leave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.