Horse Rider | പിറന്നാള്‍ സമ്മാനമായി ലഭിച്ച കുതിരപ്പുറത്തേറി 2-ാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്‌കൂള്‍ സവാരി
Feb 25, 2023, 13:19 IST
തിരുവനന്തപുരം: (www.kvartha.com) നാട്ടില്‍ താരമാണ് പാറശ്ശാല തലച്ചാണ്‍വിള പ്രായരക്കല്‍ വീട്ടില്‍ രതീഷ്- രമ്യ ദമ്പതികളുടെ മൂത്ത മകന്‍ കാളിദാസ് ആര്‍ എന്ന ഏഴ് വയസുകാരനും അഭിമന്യു എന്ന കുതിരയും. രണ്ടുവര്‍ഷം മുമ്പ് പിറന്നാള്‍ സമ്മാനമായി ലഭിച്ചതാണ് കാളിദാസിന് കുതിരയെ. ഇതോടെ മിക്കപ്പോഴും യാത്രകളും കുതിരപ്പുറത്തായി.
തമിഴ്‌നാട്ടില്‍ നിന്നാണ് രണ്ടു വയസ് പ്രായം ഉണ്ടായിരുന്ന കുതിരയെ രതീഷ് വാങ്ങുന്നത്. വാങ്ങുന്ന സമയം കുതിരക്ക് ഹിന്ദി മാത്രമാണ് വശം. എന്തായാലും കാളിദാസന് ഹിന്ദി വശമില്ല. കുതിരയെ നിയന്ത്രിക്കാന്‍ ആവശ്യമായ ഹിന്ദി വാക്കുകള്‍ പഠിച്ച് കാളിദാസന്‍ അഭിമന്യുവുമായി അടുത്തു. പിതാവ് രതീഷ് തന്നെയാണ് കാളിദാസിനെ കുതിര സവാരി പഠിപ്പിച്ചത്. രണ്ട് വര്‍ഷം കൊണ്ട് കുതിരയെ മലയാളത്തിലുള്ള ആജ്ഞകള്‍ ഇവര്‍ പഠിപ്പിച്ചെടുത്തു. ഇപ്പോള്‍ കാളിദാസന്‍ പുറത്ത് കയറിയാല്‍ അഭ്യമന്യു കൃത്യമായി എത്തിക്കുമെന്ന് പിതാവ് പറയുന്നു.
അവധി ദിവസങ്ങളിലും പറ്റുന്ന മറ്റ് ദിവസങ്ങളിലും രാവിലെ വീടിന് സമീപത്തെ മൈതാനത്തില്‍ കാളിദാസിന് കുതിര സവാരിയില്‍ പിതാവ് രതീഷ് പരിശീലനം നല്‍കുന്നുണ്ട്. കാളിദാസിന് ആഗ്രഹമുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ അഭിമന്യുവിന്റെ പുറത്ത് കേറിയാണ് പോകുന്നത്. പാറശാല ഗവ. എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കാളിദാസ്.
കാളിദാസ് സ്‌കൂളിലെത്തിയശേഷം തിരികെ അഭിമന്യുവിനെ രതീഷ് വീട്ടിലേക്ക് കൊണ്ടുവരണം. ഇപ്പോള്‍ നാലു വയസ് പ്രായമുള്ള അഭിമന്യുവിന് 62 ഇഞ്ച് പൊക്കം ഉള്ളതായി രതീഷ് പറഞ്ഞു. അഭിമന്യുവിന് പുറമേ വീട്ടില്‍ ശിവ, പാറു എന്ന് പേരുള്ള മറ്റ് രണ്ടു കുതിരകള്‍ കൂടി ഇവര്‍ക്കുണ്ട്.
കൊറോണ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനായി അച്ഛന്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണില്‍ കുതിരപ്പുറത്ത് പോകുന്ന ചത്രപതി ശിവജിയുടെ കാര്‍ടൂണ്‍, അനിമേഷന്‍ വീഡിയോകള്‍ കണ്ടാണ് തനിക്കും ഒരു കുതിരയെ വാങ്ങി തരുമോയെന്ന് കാളിദാസ് അച്ഛനോട് ചോദിക്കുന്നത്. മകന്റെ ആഗ്രഹം കേട്ട് കുതിര പ്രേമിയായ രതീഷ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാളിദാസിന് പിറന്നാള്‍ സമ്മാനമായി കുതിരയെ വാങ്ങി നല്‍കുകയായിരുന്നുവെന്ന് സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന രതീഷ് പറഞ്ഞു. മകന് പുറമേ മറ്റുള്ളവര്‍ക്കും കുതിര സവാരി പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് രതീഷ്.
Keywords: News,Kerala,State,Thiruvananthapuram,Animals,Student,school,Child,Birthday,Local-News, Thiruvananthapuram: Second grader rides horse to school
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.