Death | നായ കുറുകെ ചാടിയുണ്ടായ ബൈക് അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) നായ കുറുകെ ചാടിയുണ്ടായ ബൈക് അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന 25 കാരന്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി യുവാവ് അപകടത്തില്‍പെട്ടത്. അജിന്‍ ബൈകില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഈ സമയം പെട്ടെന്ന് വാഹനത്തിന്റെ ബാലന്‍സ് തെറ്റി മുന്നിലെത്തിയ മറ്റൊരു ബൈകുമായി അജിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Aster_MIMS

Death | നായ കുറുകെ ചാടിയുണ്ടായ ബൈക് അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു


തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിനെ കാരക്കോണം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നുന്നെങ്കിലും രക്ഷിക്കാനായില്ല.

Keywords:  News,Kerala,State,Thiruvananthapuram,Accident,Accidental Death,Stray-Dog,Dog,Injured,Treatment,Local-News, Thiruvananthapuram: Dog jumped over bike young man died
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia