Man Arrested | പൊലീസുകാരന്റെ പോകറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി
Aug 8, 2022, 07:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
താനൂര്‍: (www.kvartha.com) മഫ്തിയിലായിരുന്ന പൊലീസുകാരന്റെ പോകറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. ആബിദ് കോയ (47) എന്നയാളാണ് പിടിക്കപ്പെട്ടത്. മമ്പുറം നേര്‍ച്ച മൈതാനത്താണ് സംഭവം. മഫ്തിയിലുണ്ടായിരുന്ന താനൂര്‍ സ്റ്റേഷനിലെ സിപിഒ എം പി സബറുദ്ദീന്റെ പോകറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തിരക്കുള്ള മൈതാനത്ത് പോകറ്റടിക്കും മറ്റും സാധ്യതയുള്ളതിനാല്‍ ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് സബറുദ്ദീനെ നോട്ടമിട്ട് പിന്നാലെ കൂടിയത്. പ്രതി ഒരുപാടുനേരം തന്നെ പിന്തുടരുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സബറുദ്ദീന്‍ ആള്‍കൂട്ടത്തില്‍ അറിയാത്ത മട്ടില്‍ നിന്നു.
ഈ സമയം, മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്‌സിന്റെ പിന്നിലെ പോകറ്റ് കീറാന്‍ തുടങ്ങിയപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താന്‍ പൊലീസുകാരന്റെ പോകറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്ക് മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.