Arrested | വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസ്; 15 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

 




കണ്ണൂര്‍: (www.kvartha.com) മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായതിലെ മുണ്ടയാംപറമ്പില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസിലെ പ്രതി പ്രമോദ് (54)നെയാണ് കരിക്കോട്ടക്കരി സി ഐ പി ബി സജീവിന്റെ നേതൃത്വത്തിലുളള പൊലീസ് മൂവാറ്റുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 

Arrested | വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസ്; 15 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍


2004-ല്‍ ആണ് വീട് കുത്തിതുറന്ന് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News,Kerala,State,Arrested,Accused,Local-News,Case,theft,Police, Suspect in theft case arrested after 15 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia