DL Suspended | 5 വിദ്യാര്‍ഥികള്‍ യൂനിഫോമില്‍ സ്‌കൂടറില്‍ 'ചെത്തി'; യാത്രാ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വാഹനമോടിച്ചയാളുടെ ലൈസന്‍സ് തെറിച്ചു; സാമൂഹിക സേവനവും പിഴയും
Jun 30, 2022, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെറുതോണി: (www.kvartha.com) കോളജ് യൂനിഫോമില്‍ സ്‌കൂടറില്‍ അപകടകരമായ രീതിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒരുമിച്ച് നടത്തിയ യാത്ര വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക സേവനവും പിഴയുമിട്ട് മോടോര്‍ വാഹനവകുപ്പിന്റെ ശിക്ഷ. വാഹനമോടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കി.
ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ രണ്ടുദിവസം സാമൂഹിക സേവനം നടത്താനാണ് ആര്‍ടിഒ ആര്‍ രമണന്റെ നിര്‍ദേശം. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കൗന്‍സലിങ്ങും നടത്തി. 2000രൂപ പിഴയടക്കാനും നിര്‍ദേശിച്ചു. സ്‌കൂടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.
വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗനിലൂടെ വിദ്യാര്‍ഥികള്‍ 'ചെത്തി നടക്കുന്ന'തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ അതേ കോളജിന്റെ യൂനിഫോമിലാണ് അപകടകരമായവിധത്തില്‍ വാഹനമോടിച്ചത്.
തുടര്‍ന്ന് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍, അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആര്‍ടിഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. മേലില്‍ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുന്‍പില്‍വച്ച് പ്രതിജ്ഞയും എടുപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

