Rescued | 30 അടി ആഴമുള്ള കിണറ്റില്‍ വീണ തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

 



പത്തനംതിട്ട: (www.kvartha.com) ഏഴംകുളത്ത് 30 അടി ആഴമുള്ള കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. രാവിലെ 8 മണിയോടെ പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ കിണറ്റിലാണ് നായ വീണത്. നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 

Rescued | 30 അടി ആഴമുള്ള കിണറ്റില്‍ വീണ തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന


നായ കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും വടിയുമായി വീട്ടുകാര്‍ നായയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി അതിസാഹസികമായാണ് നായയെ പുറത്തെടുത്തത്. വിവരമറിഞ്ഞതോടെ സഹായത്തിനായി പ്രദേശവാസികളും എത്തിയിരുന്നു. 

Keywords:  News, Kerala, State, Pathanamthitta, Animals, Local-News, Dog, Stray-Dog, help, Street dog fell in to well and rescued fire service 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia