കളിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു; പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത അധ്യാപിക റിമാന്‍ഡില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.05.2020) കളിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത അധ്യാപികയെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കി. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ പന്ത്രണ്ടുകാരിയെ മാറ്റി നിര്‍ത്തി അശ്ലീല വീഡിയോ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി.

കളിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു; പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത അധ്യാപിക റിമാന്‍ഡില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

Keywords:  News, Kerala, Local-News, Kozhikode, Teacher, Student, Obscene, Arrest, Police, Case, Enquiry, School teacher arrested for to show obscene video to minor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia