വിദേശത്തുനിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍; കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ആരോഗ്യ പ്രവര്‍ത്തകര്‍
Jun 29, 2020, 19:22 IST
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് യുവാവ് വിദേശത്തു നിന്നും വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.
വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ല. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും ബന്ധുക്കള്‍ നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
Keywords: Relatives, including siblings, locked the door without allowing a man to enter his own house; He asked for water but refused; Health workers finally came to rescue, Local-News, News, Youth, Health, Health & Fitness, Ambulance, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.