Rabies | തിരുവനന്തപുരത്ത് 9 വയസുകാരന് ഉള്‍പെടെ 3 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Jan 4, 2023, 13:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോര്‍ക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും.
ഭിന്നശേഷിക്കാരനായ ഒന്‍പത് വയസുകാരന് ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഈ തെരുവുനായുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പേവിഷബാധയുള്ള നായയുടെ കടിയേറ്റതെന്ന് സംശയിക്കുന്ന മറ്റ് നായകളെ നിരീക്ഷണത്തിലാക്കുമെന്നും പഞ്ചായത് അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Dog,Stray-Dog,Local-News,Latest-News,Health, Thiruvananthapuram: Rabies virus confirmed to stray dog
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

