SWISS-TOWER 24/07/2023

Warning | തലശേരിയില്‍ എളമ്പക്ക ചാകര കൊയ്ത്തിനിറങ്ങുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി തീരദേശ പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തലശേരി: (www.kvartha.com) കണ്ണൂര്‍- തലശേരി ദേശീയ പാതയിലെ ധര്‍മ്മടം പാലത്തിന് സമിപം ബോട് ജട്ടിയുടെ എതിര്‍വശത്ത് കണ്ടെത്തിയ ഇളമ്പക്ക ചാകര ശേഖരിക്കുവാനെത്തുന്നവരുടെ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അപകട സാധ്യത മനസിലാക്കാതെ മത്സര ബുദ്ധിയോടെ ഇവിടെ നിന്ന് ഇളമ്പക്ക ശേഖരിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി തീരദേശ പൊലീസ് രംഗത്തെത്തി. 
Aster mims 04/11/2022

കുയ്യാലി പുഴയുടെയും അഞ്ചരക്കണ്ടി എടപ്പുഴയും ചേരുന്ന ഇവിടം ഇപ്പോള്‍ വെള്ളം കുറവാണെങ്കിലും ധര്‍മ്മടം പാലത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ 10 അടിയില്‍ കൂടുതല്‍ ആഴമുണ്ട്. ഇവിടെ നിന്നും കടല്‍ ആഴിമുഖത്തേക്ക് ഏതാനും മീറ്റര്‍ മാതമേ ദൂരമുള്ളൂ.

നാഷനല്‍ ഹൈവേയോട് ചേര്‍ന്ന ഭാഗമായതിനാല്‍ പ്രദേശവാസികളെ കൂടാതെ വിദൂരങ്ങളില്‍ നിന്നും ഇതുവഴി കടന്ന് പോകുന്നവര്‍ പോലും കൗതുകത്തിന്റെ പുറത്ത് ഇവിടെയെത്തുന്നുണ്ട്. അതിനാല്‍ അപകട
സാധ്യത മനസിലാക്കാതെ ഇളമ്പക്ക ശേഖരിക്കുവാനിറങ്ങുന്നവര്‍ പുഴയുടെ ആഴമേറിയ ഭാഗങ്ങളിലേക്കിറങ്ങാതിരിക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് തലശ്ശേരി തീരദേശ പൊലീസ് അറിയിക്കുന്നു.

തലശേരി- കണ്ണൂര്‍ ദേശീയ പാതയില്‍ ധര്‍മടം പാലത്തിന് സമീപം അഴിമുഖത്ത് എളമ്പക്ക ചാകരയുണ്ടെന്നറിഞ്ഞ് എത്തുന്നവര്‍ക്കെതിരെ ധര്‍മ്മടം പൊലീസും നിയന്ത്രണം ശക്തമാക്കിയിയിട്ടുണ്ട്. വരുന്നദിവസങ്ങളില്‍  കണ്ണൂരിന്റെ  തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ക്രമാതീതമായ ഉയരത്തില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ധര്‍മ്മടം പൊലീസ് പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചത്.

നാടിന്റെ നാനാഭാഗത്ത് നിന്നുമാണ് ആളുകള്‍ എളമ്പക്ക വാരാന്‍ വാഹനങ്ങളില്‍ ഉള്‍പെടെ ഇവിടെ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇവിടെ എളമ്പക്ക ചാകരയാണ്. ദൂരെദേശങ്ങളില്‍ നിന്നുപോലും സ്ത്രീ-പുരുഷ ഭേദമേന്യ വാഹനങ്ങളില്‍ ഇവിടെയെത്തി എളമ്പക്ക വാരി പോവുന്നുണ്ട്. 

Warning | തലശേരിയില്‍ എളമ്പക്ക ചാകര കൊയ്ത്തിനിറങ്ങുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി തീരദേശ പൊലീസ്


വേലിയിറക്കത്തില്‍ വെളളം കുറയുന്ന നേരങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവുമായെത്തി  എളമ്പക്ക വാരിയെടുക്കുകയാണ് നാട്ടുകാര്‍. തികച്ചും അപകടസാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നവരെ നിയന്ത്രിക്കാനാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

Keywords:  News, Kerala, State, Sea, Police, Warning, Local-News, Police warned those who go down to collect elambakka chakara at Dharmadam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia