Plumber Falls to Death | നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്ലംബിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം

 



കണ്ണൂര്‍: (www.kvartha.com) പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയില്‍ മോഹനന്‍( 58 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ഉടന്‍ ബക്കളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Plumber Falls to Death | നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്ലംബിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം


ഭാര്യ: രഞ്ജിനി. സഹോദരങ്ങള്‍: ശോഭന ( മാടായി ), ജനാര്‍ദനന്‍ ( അയ്യോത്ത് ), ഗൗരി ( വെള്ളിക്കീല്‍ ), ശ്രീജ ( ചെറുവത്തൂര്‍ ), കവിത ( പുന്നച്ചേരി ), ശ്രീജേഷ് ( മടക്കര ). സംസ്‌കാരം കെ കണ്ണപുരം പൊതുശ്മശാനത്തില്‍ നടന്നു.

Keywords:  News,Kerala,State,Kannur,Death,Labours,Accident,Local-News,Funeral, Plumber died after falling from the roof of a building 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia