Cow Died | പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ചതിന് പിന്നാലെ 2 പശുക്കള്‍ ചത്തു; 3 പശുക്കള്‍ അത്യാസന്ന നിലയില്‍
Jan 30, 2023, 13:09 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. പയ്യന്നൂരിലെ ക്ഷീര കര്‍ഷകന്‍ എല്‍ഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കള്‍ ചത്തു. അവശ നിലയിലായ പത്തോളം പശുക്കളില്‍ മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സമീപത്തെ ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. രണ്ട് ദിവസം മുന്‍പാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനില്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പശുക്കള്‍ക്ക് നല്‍കി. പിന്നാലെ പശുക്കള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തി ചികിത്സിച്ച് മടങ്ങി. പിന്നീട് പശുക്കളുടെ നില വഷളാവുകയും രണ്ട് പശുക്കള്‍ ചത്തു പോവുകയുമായിരുന്നുവെന്ന് അനില്‍ പറഞ്ഞു.
ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് കിടാവുകളായിരുന്നു. പയ്യന്നൂര്‍ വെറ്റിനറി ആശുപത്രി ഡോക്ടര്‍മാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. ചോറ് പഴകിയത് മൂലം ഭക്ഷ്യവിഷബാധയേറ്റതാവാമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
Keywords: News,Kerala,State,Local-News,Cow,Animals,Food,Health,Health & Fitness,Doctor,Death, Farmers, Payyannur: One cow dead, 4 in serious condition due to food poison
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.