Hospital Ceilings Collapsed | മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് 2 മാസം; പത്തനാപുരത്ത് ആയുര്‍വേദാശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണു
Jun 17, 2022, 10:37 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) പത്തനാപുരത്ത് ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകര്‍ന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് സംഭവം.
കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സീലിങ്ങ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് രോഗികളോ ജീവനക്കാരോ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ നാശനഷ്ടങ്ങളൊഴിച്ചാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല.
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫന്‍ഡില്‍ നിന്നും മൂന്ന് കോടി രൂപ ചിലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടമാണ് അപകടഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎല്‍എയും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

