Clash | പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ ഒരാള്‍ക്ക് കുത്തേറ്റു

 


പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ ഒരാള്‍ക്ക് കുത്തേറ്റു. ബംഗാള്‍ സ്വദേശി ഗിത്തുവിനാണ് കുത്തേറ്റത്. പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിത്തുവിനെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റും.

Clash | പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ ഒരാള്‍ക്ക് കുത്തേറ്റു

സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് സംഭവം. ഒരുമിച്ചു താമസിക്കുന്നവര്‍ ചേരിതിരിഞ്ഞു തമ്മില്‍ തല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരക്കഷ്ണം കൊണ്ടടിക്കുകയും പിന്നാലെ കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords:  Pathanamthitta: Clash among migrant workers, Pathanamthitta, News, Injury, Clash, Medical College, Treatment, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia