Fire | പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപര്‍ ലോറിക്ക് തീപിടിച്ചു; പുക ഉയരുന്നതുകണ്ട് വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ട് ഡ്രൈവറും സഹായിയും
Nov 30, 2022, 14:48 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) നഗരമധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപര്‍ ലോറിക്ക് തീപിടിച്ചു. അടൂര്‍ ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ ടാര്‍ മിക്സിങ്ങ് പ്ലാന്റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡ്രൈവറും സഹായിയും ലോറിയില്‍ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.
ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ടാണ് പ്രാണരക്ഷാര്‍ഥം ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ടത്. അടൂരില്‍ നിന്നുള്ള രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീ പൂര്‍ണമായും അണച്ചു. ഓയില്‍ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസവുമുണ്ടായി.
Keywords: News,Kerala,State,Pathanamthitta,Fire,Vehicles,Road,Transport,Travel,Local-News, Pathanamthitta: Running Tipper lorry caught fire in Adoor
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

