Accident | പത്തനംതിട്ടയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രിലിനിടെ അപകടം; ഒഴുക്കില്‍പെട്ട യുവാവ് അത്യാസന്ന നിലയില്‍

 




പത്തനംതിട്ട: (www.kvartha.com) വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രിലിനിടെ വെള്ളത്തില്‍ വീണ യുവാവ് അത്യാസന്ന നിലയില്‍. മോക് ഡ്രിലില്‍ പങ്കെടുത്ത നാട്ടുകാരില്‍ ഒരാളായ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് ഒഴുക്കില്‍പെട്ടത്. 

അഗ്നിരക്ഷാസേനയുടെ സ്‌ക്രൂബ ടീം ഇയാളെ കരയ്‌ക്കെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Accident | പത്തനംതിട്ടയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രിലിനിടെ അപകടം; ഒഴുക്കില്‍പെട്ട യുവാവ് അത്യാസന്ന നിലയില്‍


പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക് ഡ്രിലില്‍ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകര്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിനു അടക്കമുള്ള നാല് പേര്‍ മോക് ഡ്രിലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂബ ഡൈവിങ് ടീം ഇടപെട്ടെങ്കിലും ബിനുവിന്റെ നില അതീവ ഗുരുതരമാണ്.

പ്രളയ - ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാനത്തെമ്പാടും മോക് ഡ്രില്‍ നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂകുകളിലായി സാങ്കല്‍പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയില്‍ യുവാവ് ഒഴുക്കില്‍പെട്ടത്.

Keywords:  News,Kerala,State,Local-News,Accident,Youth,hospital,Treatment, Pathanamthitta: Man drowned during mock drill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia