SWISS-TOWER 24/07/2023

Deceased's Family | 'അവസാനം നാട്ടിലെത്തിയത് 2018 ല്‍'; കറാച്ചി ജയിലില്‍ മരിച്ച സുല്‍ഫിഖറിന്റെ മൃതദേഹം അതിര്‍ത്തിയില്‍ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) പാകിസ്താനിലെ കറാച്ചി ജയിലില്‍ മരിച്ച കപ്പൂര്‍ സ്വദേശി സുല്‍ഫിഖറിന്റെ (48) മൃതദേഹം അതിര്‍ത്തിയില്‍ പോയി ഏറ്റുവാങ്ങാന്‍ പറ്റില്ലെന്ന് അറിയിച്ച് കുടുംബം. സുള്‍ഫിഖറിന്റെ പിതാവ് പ്രായമായ വ്യക്തിയാണെന്നും പഞ്ചാബ് അതിര്‍ത്തിവരെ പോയി മൃതദേഹം ഏറ്റുവാങ്ങാന്‍ സാധിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
Aster mims 04/11/2022

കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തുമെന്നും കുടുംബം അറിയിച്ചു.

അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്‍ഡ്യന്‍ മീന്‍പിടുത്തതൊഴിലാളി എന്ന നിലയില്‍ പാകിസ്താന്‍ പട്ടാളം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുല്‍ഫിഖര്‍ കറാച്ചി ജയിലില്‍ എത്തിയതെന്നാണു സൂചന. 2018ലാണ് ഇയാള്‍ അവസാനമായി നാട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. 

ഞായറാഴ്ച രാവിലെയാണു മരണവിവരം കേരള പൊലീസിന് ലഭിക്കുന്നത്. വര്‍ഷങ്ങളായി ദുബൈയിലായിരുന്ന സുല്‍ഫിഖറിനെക്കുറിച്ച് എന്‍ഐഎ അടക്കുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്. ഇയാളുടെ ഭാര്യയും കുട്ടിയും വിദേശത്താണ് താമസം.  

Deceased's Family | 'അവസാനം നാട്ടിലെത്തിയത് 2018 ല്‍'; കറാച്ചി ജയിലില്‍ മരിച്ച സുല്‍ഫിഖറിന്റെ മൃതദേഹം അതിര്‍ത്തിയില്‍ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം


Keywords:  News, Kerala-News, Kerala, Palakkad-News, Family, Dead-Body, Keralite, Pak-Jail, Deceased's-Family, Funeral, Obituary, News-Malayalam, Family not keen to claim body of Keralite who died in Pak jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia