Complaint | '2014 രൂപ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണി; ധനകാര്യസ്ഥാപന ജീവനക്കാരിയെ ഭയന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു'

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) ധനകാര്യസ്ഥാപന ജീവനക്കാരിയെ ഭയന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി മകന്‍. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതി (55)യാണ് മരിച്ചത്. തുടര്‍ന്ന് ധനകാര്യസ്ഥാപന  ജീവനക്കാരിക്കെതിരെ ഹോമമ്പിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ പത്മവതിയുടെ മകന്‍ അരുണ്‍ പരാതി നല്‍കി.
Aster_MIMS

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് തുകയായ 2014 രൂപ മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ നിരന്തരം ഭീഷണിപെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

വായ്പയ്ക്കായി പത്മവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളുംവെച്ചാണ് അരുണ്‍ 18000 രൂപയുടെ ഫോണ്‍ വാങ്ങിയത്. ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കംപനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു. 

Complaint | '2014 രൂപ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണി; ധനകാര്യസ്ഥാപന ജീവനക്കാരിയെ ഭയന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു'


ഇക്കഴിഞ്ഞ 20-ാം തിയതിയാണ് അവസാനമായി ജീവനക്കാരിയെത്തി ഭീഷണിപെടുത്തിയതെന്നും അതുവരെ ഫിനാന്‍സ് കംപനി ജീവനക്കാരി നിരന്തരം ഭീഷണിയുമായി വീട്ടില്‍ കയറിയിറങ്ങുന്നത് തുടര്‍ന്നതോടെ പത്മവതി ശുചിമുറിയില്‍ പോയി തൂങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ നാല് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് പത്മവതി മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


Keywords:  News, Kerala, State, Palakkad, Suicide, Local-News, Police-Station, Complaint, Palakkad: Woman commit suicided after finance institute threatened
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia