Court Verdict | ഒറ്റപ്പാലത്ത് അധ്യാപിക ടിപര്‍ ലോറിയിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവും പിഴയും

 




പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് ടിപര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് കഠിനതടവും പിഴയും.
അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോട്ടൂര്‍ മോഡല്‍ സ്‌കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് ആനക്കര കുമ്പിടി സ്വദേശിയായ നൗശാദിനെയാണ് ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.

സംഭവത്തെ കുറിച്ച് തൃത്താല പൊലീസ് പറയുന്നത് ഇങ്ങനെ: 2020 ജനുവരി 30 നായിരുന്നു ദാരുണ അപകടം നടന്നത്. തൃത്താല ഒതളൂര്‍ പറക്കുളം റോഡിലൂടെയായിരുന്നു ഇരുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു കോട്ടൂര്‍ മോഡല്‍ സ്‌കൂള്‍ അധ്യാപികയായ രേഷ്മ. ഇതിനിടെ അമിത വേഗത്തിലെത്തിയ ടിപര്‍ ലോറി രേഷ്മ ഓടിച്ചിരുന്ന വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. 

Court Verdict | ഒറ്റപ്പാലത്ത് അധ്യാപിക ടിപര്‍ ലോറിയിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവും പിഴയും


അപകടത്തില്‍ സാരമായി പരുക്കേറ്റ രേഷ്മയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറിന്റെ അശ്രദ്ധയും ടിപറിന്റെ അമിതവേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് വിവിധ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ലോറി ഡ്രൈവര്‍ നൗശാദിനെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് തൃത്താല പൊലീസ് കേസെടുത്തു. മുന്‍ എസ്‌ഐ എസ് അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. 

കേസില്‍ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ ഹരി ഹാജരായി. മനപൂര്‍വമായ നരഹത്യയെന്ന പ്രോസിക്യൂഷന്റെ വാദം ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി സൈതലവി ശരി വയ്ക്കുകയായിരുന്നു. മനപൂര്‍വമായ നരഹത്യയ്ക്കാണ് തടവും പിഴയും. 

Keywords:  News, Kerala, State, Palakkad, Accident, Accidental Death, Case, Fine, Punishment, Accused, Local-News, Court, Police-Station, Police, Palakkad tipper lorry accident case 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia